കെജ്രിവാള് ഡല്‍ഹിയിലെ ‘തുക്ഡെ-തുക്ഡെ’ സംഘത്തെ പിന്തുണയ്ക്കുന്നുവെന്ന് വിമര്‍ശനവുമായി ജെ.പി നഡ്ഡ
ന്യുഡല്‍ഹി: വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി കെജ്രിവാള് ഡല്‍ഹിയിലെ ‘തുക്ഡെ-തുക്ഡെ’ സംഘത്തെ പിന്തുണയ്ക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നഡ്ഡ രംഗത്തെത്തി. കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് തുടങ്ങിയ രാജ്യവിരുദ്ധ ശക്തികള്‍ ‘രാജ്യത്തെ വിഭജിക്കുമെന്ന’ രാജ്യദ്രോഹ മുദ്രാവാക്യം ജെ.എന്‍.യുവില്‍ ഉയര്‍ത്തിയിരുന്നു.
രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. അന്വേഷണ ഏജന്‍സികള്‍ അവര്‍ക്കെതിരെ അന്വേഷണം നടത്തുകയും 2019 ജനുവരിയില്‍ കുറ്റപത്രം നല്കാന് തയ്യാറായതുമായിരുന്നു. ഇവരെ പ്രോസിക്യുട്ട് ചെയ്യാന്‍ കെജ്രിവാളിന്റെ അനുമതി തേടിയെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി നല്‍കിയിട്ടില്ല.
ഇന്നലെവരെ അനുമതി നല്‍കിയിട്ടില്ല. രാജ്യത്തെ വിഭജിക്കാന്‍ മ്രിക്കുന്നവരെ എന്തിനാണ് പിന്തുണയ്ക്കുന്നതെന്ന് കെജ്രിവാള് ഡല്‍ഹിയോട് പറയണം. വോട്ട് ബാങ്കില്‍ വിള്ളലുണ്ടാകുമോ എന്ന ആശങ്കയാണോ ഇതിന് കാരണം? എന്നും രാജ്യത്തെ വിഭജിക്കന് ശ്രമിക്കുന്ന ജെ.എന്‍.യുവിലെ സംഘങ്ങളാണിവരെന്നും നഡ്ഡ പറയുന്നു.
Comments are closed.