എയര്‍ ഇന്ത്യയെ വില്‍ക്കുന്നു ; 26 കോടി രൂപ നഷ്ടത്തിലാണ് എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: തുടര്‍ച്ചയായി നഷ്ടം നേരിടുകയും അടച്ച് പൂട്ടല്‍ നടപടികളിലേക്കും നീങ്ങുന്ന സാഹചര്യത്തില്‍ എയര്‍ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരികളും വില്‍ക്കാന്‍ ടെന്‍ഡര്‍ വിളിച്ച് കേന്ദ്രസര്‍ക്കാര്‍.

നിലവില്‍ പ്രതിദിനം 26 കോടി രൂപ നഷ്ടത്തിലാണ് എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട്. തുടര്‍ന്ന് പ്രമുഖ സ്വകാര്യ വിമാനക്കമ്പനികളായ ഇന്‍ഡിഗോയും എത്തിഹാദും ഏറ്റെടുക്കാന്‍ താല്‍പ്പര്യം കാണിച്ചിരുന്നു. അതിനാല്‍ മാര്‍ച്ച് 17 ന് മുമ്പ് സമ്മതപത്രം നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Comments are closed.