കാട്ടാക്കടയില്‍ യുവാവിനെ ജെസിബിയുടെ കൈ കൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കീഴടങ്ങി

കാട്ടാക്കട: കാട്ടാക്കടയില്‍ അനുവാദമില്ലാതെ സ്വന്തം പുരയിടത്തെ മണ്ണ എടുത്തത് ചോദ്യം ചെയ്തതിന് യുവാവിനെ ജെസിബിയുടെ കൈ കൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സജു കീഴടങ്ങി. കൃത്യത്തില്‍ നേരിട്ട പങ്കുള്ള മൂന്ന് പേരും ഇവരെ സഹായിച്ച ആറു പേരുമാണ് പ്രതിപട്ടികയിലുള്ളത്. തുടര്‍ന്ന് ഒളിവിലായിരുന്ന മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമയായ ചാരുപാറ സ്വദേശി സജുവാണ് കീഴടങ്ങിയത്.

ജെസിബി ഓടിച്ചെന്ന് കരുതുന്ന വിജിന്‍ സംഭവദിവസം തന്നെ കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെ അനീഷ്, ലാല്‍ കുമാര്‍ എന്നിവരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ടിപ്പര്‍ ഉടമ ഉത്തമനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. കേസില്‍ പോലീസ് അനാസ്ഥ കാട്ടുകയാണെന്ന് നേരത്തേ നാട്ടുകാര്‍ തന്നെ ആക്ഷേപവുമായി രംഗത്ത് വന്നത് വിവാദമായതോടെയാണ് പ്രതികളെ പിടികൂടുന്നതിനുള്ള നടപടികള്‍ പോലീസ് ഊര്‍ജ്ജിതമാക്കിയത്. അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു സംഗീത് കൊല്ലപ്പെട്ടത്.

Comments are closed.