സൗദി അറേബ്യ സൈബര്‍ കാര്യങ്ങളില്‍ ഭദ്രമെന്ന് റിപ്പോര്‍ട്ട്

റിയാദ്: സൗദി അറേബ്യ സൈബര്‍ കാര്യങ്ങളില്‍ ഭദ്രമെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇന്റര്‍നാഷനല്‍ ബിസിനസ് ഗ്രൂപ് നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര റാങ്കിംഗില്‍ 13ാം സ്ഥാനത്തും അറബ് ലോകത്ത് ഒന്നാം സ്ഥാനത്തുമാണ് സൗദിയെന്ന് പഠനം വ്യക്തമാക്കുന്നു.

റിയാദില്‍ നടക്കാന്‍ പോകുന്ന സൈബര്‍ സുരക്ഷ അന്താരാഷ്ട്ര ഉച്ചകോടിയില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ഗവണ്‍മെന്റ്, സ്വകാര്യ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നിക്ഷേപകര്‍, അക്കാദമിക് വിദഗ്ധര്‍, അന്താരാഷ്ട്ര സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

Comments are closed.