പൗരത്വ നിയമ ദേഭഗതി : പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കി

കൊല്‍ക്കത്ത: കേരളത്തിനും പഞ്ചാബിനും രാജസ്ഥാനും പിന്നാലെ പൗരത്വ നിയമ ദേഭഗതിക്കെതിരെ പശ്ചിമ ബംഗാളും നിയമസഭ പ്രമേയം പാസാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം മുസ്ലീങ്ങളുടേത് മാത്രമല്ലെന്നും എല്ലാ വിഭാഗം ജനങ്ങളുടേതുമാണെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം മുന്നില്‍ നിന്ന് നയിക്കുന്ന ഹിന്ദു സഹോദരങ്ങള്‍ക്ക് നന്ദി.

ബംഗാളില്‍ സി.എ.എയും എന്‍.പി.ആറും എന്‍.ആര്‍.സിയും ബംഗാളില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി. ഭരണകക്ഷിയായ തൃണമുല്‍ കോണ്‍ഗ്രസ് അവതരിപ്പിച്ച പ്രമേയത്തെ ഇടത് കോണ്‍ഗ്രസ് ജനപ്രതിനിധികളും പിന്തുണച്ചിരുന്നു.

എന്നാല്‍ ബി.ജെ.പി എം.എല്‍.എ സ്വാധിന്‍ സര്‍ക്കാര്‍ പ്രമേയത്തെ എതിര്‍ക്കുകയായിരുന്നു. അതേസമയം ബംഗാള്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രി മോഡിക്കും അമിത് ഷായ്ക്കുമെതിരെ മുദ്രാവക്യം വിളി മുഴങ്ങി.പൗരത്വ നിയമ ഭേദഗതി ജനവിരുദ്ധവും ജനങ്ങളെ ഭിന്നിപ്പിക്കുന്നതും വിവേചനപരവുമാണെന്ന് ബംഗാള്‍ നിയമസഭാംഗങ്ങള്‍ വിമര്‍ശിച്ചിരുന്നു.

Comments are closed.