എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും വില്‍ക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏക പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും വില്‍ക്കാന്‍ ക്ഷണിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അതിനാല്‍ താത്പര്യമുള്ള കമ്പനികള്‍ മാര്‍ച്ച് 17-ന് മുമ്പ് സമ്മതപത്രം നല്‍കേണ്ടതാണ്. പ്രതിദിനം 26 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. അതിനാല്‍ വാങ്ങാനാളില്ലെങ്കില്‍ അടച്ചുപൂട്ടുമെന്നും കേന്ദ്രം അറിയിച്ചു.

2018ല്‍ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ മോദി സര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നെങ്കിലും വാങ്ങാന്‍ ആരും തയാറായിരുന്നില്ല. തുടര്‍ന്നാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ തീരുമാനിച്ചത്. അതേസമയം ഇന്‍ഡിഗോയും യു.എ.ഇയിലെ എത്തിഹാദ് എയര്‍ലൈന്‍സും നേരത്തേ ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്നേ ഓഹരി വാങ്ങാനാകുകയുള്ളു. എയര്‍ ഇന്ത്യയുടെ നിയന്ത്രണം ഇന്ത്യന്‍ സ്ഥാപനത്തിനാണ്.

Comments are closed.