Ultimate magazine theme for WordPress.

ഒരു മിസ് കോള്‍ അടിച്ചാല്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കും ; ആം ആദ്മി പാര്‍ട്ടി പുതിയ വെബ്‌സൈറ്റ്

ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ എല്ലാ നേട്ടങ്ങളും വോട്ടര്‍മാര്‍ക്ക് മുന്നിലെത്തിക്കാനുള്ള ശ്രമത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഒരു മിസ് കോള്‍ അടിച്ചാല്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ എല്ലാ വോട്ടര്‍മാരെയും നേരില്‍ കണ്ട് സംസാരിക്കാനും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആം ആദ്മി പാര്‍ട്ടി പുതിയ വെബ്‌സൈറ്റും തുടങ്ങി.

തുടര്‍ന്ന് വോട്ടര്‍മാരെ നേരില്‍ കാണുക എന്ന ലക്ഷ്യത്തോടെ വെല്‍ക്കം കേജ്രിവാള്‍ എന്ന പേരിലാണ് വെബ്‌സൈറ്റ് ആരംഭിച്ചത്. 7690944444 എന്ന നമ്പരിലേക്ക് ഒരു മിസ്‌കോള്‍ അടിച്ചാല്‍, വെബ്‌സൈറ്റ് അഡ്രസ് എസ്എംഎസായി ലഭിക്കും. കുടിവെള്ളം, വൈദ്യുതി, റോഡ്, തൊഴില്‍ തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷം എന്തുചെയ്തു എന്ന് വെബ്‌സൈറ്റ് വഴി ചോദ്യങ്ങള്‍ക്ക് കേജ്‌രിവാള്‍ വിശദീകരണം നല്‍കും.

Comments are closed.