ശബരിമല വിഷയം : കേസുകളിലെ വാദം 10 ദിവസത്തിനുള്ളില്‍ തീര്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് അന്ത്യശാസനം നല്‍കി

ന്യൂഡല്‍ഹി : ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസുകളിലെ വാദം 10 ദിവസത്തിനുള്ളില്‍ തീര്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അന്ത്യശാസനം നല്‍കി. വിശദമായ വാദത്തിന് മുന്‍പ് അഭിഭാഷകര്‍ യോഗം ചേര്‍ന്ന് ഉന്നയിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനായി 17 ന് അഭിഭാഷകരുടെ യോഗം ചേരുകയും 22 ദിവസത്തെ വാദം വേണമെന്ന ആവശ്യം അഭിഭാഷകര്‍ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. അതേസമയം വിഷയത്തില്‍ ഇതുവരെ അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. കോടതി തന്നെ കേസിലെ പരിഗണന വിഷയങ്ങള്‍ തയ്യാറാക്കണമെന്നും കൂടാതെ മുസ്ലീം, പാഴ്സി, ജൈന മതാചാരങ്ങളുടെ സാധുത പരിശോധിക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Comments are closed.