ഏഴാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ വയറ്റില്‍ അരകിലോയിലധികം മുടിയും കാലിയായ ഷാംപുവിന്റെ പ്ലാസ്റ്റിക് കവറുകളും

ചെന്നൈ : ഏഴാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് അരകിലോയിലധികം മുടിയും കാലിയായ ഷാംപുവിന്റെ പ്ലാസ്റ്റിക് കവറുകളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. തുടര്‍ച്ചയായി വയറ് വേദന വരുന്നതായി മാതാപിതാക്കളോട് കുട്ടി പറഞ്ഞതിനെത്തുടര്‍ന്ന് കോയമ്പത്തൂരിലെ വി ജി എം ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ സ്‌കാന്‍ ചെയ്തപ്പോള്‍ വയറിനുള്ളില്‍ പന്ത് പോലെ മുടിക്കെട്ടും മറ്റ് വസ്തുക്കളും അടിഞ്ഞതായി കണ്ടെത്തുകയായിരുന്നു. അതേസമയം എന്‍ഡോസ്‌കോപിയിലൂടെ ഇത് നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്ന പെണ്‍കുട്ടി മുടിയും മറ്റ് വസ്തുക്കളും കഴിച്ചിരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Comments are closed.