ഒമാനിലെ തര്‍മദില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടുത്തം

മസ്‌കത്ത്: ഒമാനിലെ അല്‍ മസ്‌ന വിലായത്തില്‍ തീപിടുത്തം. തര്‍മദില്‍ തൊഴിലാളികളുടെ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ നിന്ന് അഞ്ച് പേരെ രക്ഷപെടുത്തിയതായി പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു.

അതേസമയം അഞ്ച് പേരെയും പരിക്കേല്‍ക്കാതെ രക്ഷിക്കാനായതായും അധികൃതര്‍ അറിയിച്ചു. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

Comments are closed.