പടിഞ്ഞാറന്‍ പ്രവിശ്യയിലെ യാംബു ചെക്ക് പോസ്റ്റിന് സമീപം ട്രെയിലറും എണ്ണ ടാങ്കറും കൂട്ടിയിടിച്ച് മലയാളി മരിച്ചു
റിയാദ്: പടിഞ്ഞാറന്‍ പ്രവിശ്യയിലെ യാംബു ചെക്ക് പോസ്റ്റിന് സമീപം ട്രെയിലറും എണ്ണ ടാങ്കറും കൂട്ടിയിടിച്ച് മലയാളി മരിച്ചു. നഖല്‍ ലോജിസ്റ്റിക്സ് കമ്പനി ജീവനക്കാരനായ എറണാകുളം കളമശ്ശേരിയില്‍ കൊച്ചിന് യൂനിവേഴ്സിറ്റിക്ക് സമീപം താമസിക്കുന്ന കളപ്പുരക്കല്‍ ഇസ്മാഈലിന്റെ മകന് ഹാഷിം ഇസ്മാഈല്‍ (26) ആണ് മരിച്ചത്.
11 മാസം മുമ്പ് സൗദിയില്‍ ജോലിക്കെത്തിയ യുവാവ് ഓടിച്ച ട്രെയിലര്‍ ചെക്ക് പോസ്റ്റില്‍ എണ്ണ ടാങ്കറിന്റെ പിന്നില്‍ ഇടിച്ചായിരുന്നു അപകടം. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവാവ് തല്‍ക്ഷണം മരിക്കുകയായിരുന്നു. അവിവാഹിതനാണ്. മാതാവ്: ജമീല. സഹോദരന്: റമീസ് ഇസ്മാഈല്‍. യാംബു ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം സൗദിയില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ക്കായി കമ്പനി അധികൃതര്‍ തയ്യാറെടുക്കുകയാണ്.
Comments are closed.