അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ സെമിയില്‍ ഇന്ത്യ ഇന്നിറങ്ങും
ജൊഹാനസ്ബര്‍ഗ്: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ സെമിയില്‍ ഇന്ത്യ ഇന്നിറങ്ങും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങുന്ന മത്സരത്തില്‍ ഓസ്ട്രേലിയയാണ് എതിരാളികള്‍. മൂന്ന് കളിയില്‍ പത്ത് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ രവി ബിഷ്ണോയി, ബാറ്റ്സ്മാന്മാരായ യശസ്വീ ജയ്സ്വാള്‍, ദിവ്യനാഷ് സക്സേന, ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ് എന്നിവരുടെ പ്രകടനം ഇന്ത്യയ്ക്ക് അനിവാര്യമാണ്.
മൂന്ന് കളികളില്‍ 10 വിക്കറ്റെടുത്ത രവി ബിഷ്ണോയിലാണ് ഇന്ത്യയുടെ ബൗളിംഗ് പ്രതീക്ഷകള്‍. പേസര്‍മാരായ കാര്‍ത്തിക് ത്യാഗിയും ആകാശ് സിംഗും മികച്ച പ്രകടനം പുറത്തെടുക്കുന്നതും ഇന്ത്യക്ക് തുണയാകും. അതേസമയം ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഓസീസ് നൈജീരിയക്കെതിരെ 10 വിക്കറ്റ് ജയം നേടി.
ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ തന്‍വീര്‍ സാംഗയിലാണ് ഓസീസിന്റെ പ്രതീക്ഷ. തന്‍വീറും മൂന്ന് കളിയില്‍ പത്ത് വിക്കറ്റ് നേടിയിട്ടുണ്ട്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയും ഓസ്ട്രേലിയയും അഞ്ച് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. നാല് കളിയിലും ഇന്ത്യക്കായിരുന്നു ജയം.
Comments are closed.