പാസ്പോര്‍ട്ടിന്റെ കാലാവധിയെ സംബന്ധിച്ച വിവരങ്ങള്‍ ഇനി മുതല്‍ എസ്.എം.എസായി ലഭിക്കും

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രാലയത്തിന്റെ ജനസേവന നയത്തിന്റെ ഭാഗമായി പാസ്പോര്‍ട്ടിന്റെ കാലാവധിയെ സംബന്ധിച്ച വിവരങ്ങള്‍ ഇനി മുതല്‍ എസ്.എം.എസായി ലഭിക്കുന്നതാണ്. പാസ്പോര്‍ട്ട് പുതുക്കേണ്ട തീയതി മറന്നു പോകുന്ന സാഹചര്യത്തില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളും പാസ്പോര്‍ട്ട് ഓഫീസുകളുമാണ് എസ്.എം.എസ് അയയ്ക്കുന്നത്.

പാസ്പോര്‍ട്ട് ഉടമകള്‍ക്ക് രണ്ട് എസ്.എം.എസുകളാണ് അയയ്ക്കുന്നത്. ആദ്യത്തെ എസ്.എം.എസ് ഒമ്പത് മാസം മുമ്പും രണ്ടാമത്തേത് ഏഴുമാസം മുന്‍പും ലഭിക്കുന്നതാണ്. അതില്‍ എസ്.എം.എസില്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ട വിധവും വ്യക്തമാക്കിയിട്ടുണ്ടാകും. നിലവില്‍ മുതിര്‍ന്നവരുടെ പാസ്പോര്‍ട്ടിന് 10 വര്‍ഷവും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അഞ്ച് വര്‍ഷവുമാണ് കാലാവധി നല്‍കിയിരിക്കുന്നത്.

Comments are closed.