ശബരി റെയില്‍ പദ്ധതിയുടെ 50 ശതമാനം ചിലവ് വഹിക്കുന്ന കാര്യം സര്‍ക്കാര്‍ വീണ്ടും പരിഗണിക്കുമെന്ന് മന്ത്രി ജി സുധാകരന്‍

കൊച്ചി: റെയില്‍വേയുടെ ആവശ്യപ്രകാരം ശബരി റെയില്‍ പദ്ധതിയുടെ 50 ശതമാനം ചിലവ് വഹിക്കുന്ന കാര്യം സര്‍ക്കാര്‍ വീണ്ടും പരിഗണിക്കുകയാണെന്ന് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി.

സ്വന്തം ചെലവില്‍ പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനത്തില്‍ നിന്ന് റെയില്‍വേ പിന്‍മാറിയത് പ്രതിഷേധാര്‍ഹമാണെന്നും എങ്കിലും നാടിന്റെ വിശാല താല്‍പ്പര്യം പരിഗണിച്ച് 50 ശതമാനം വഹിക്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്നും അതേസമയം കോട്ടയം ജില്ലയിലെ തര്‍ക്കങ്ങളാണ് ഭൂമി ഏറ്റെടുക്കലില്‍ ഇപ്പോഴുള്ള പ്രധാന പ്രതിസന്ധിയെന്നും അതിനാല്‍ പദ്ധതി നഷ്ടപ്പെടാതിരിക്കാനുള്ള ഏത് നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ജി സുധാകരന്‍ അറിയിച്ചു.

Comments are closed.