പൗരത്വനിയമത്തിനും ഭരണഘടനയ്ക്കും ഒപ്പം എന്ന മുദ്രാവാക്യത്തോടെ നിയമസഭയിലേക്ക് ഇന്ന് ബിജെപി മാര്‍ച്ച്

തിരുവനന്തപുരം: പൗരത്വനിയമത്തിനും ഭരണഘടനയ്ക്കും ഒപ്പം എന്ന മുദ്രാവാക്യത്തോടെ നിയമസഭയിലേക്ക് ഇന്ന് ബിജെപി മാര്‍ച്ച് നടത്തും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

കൂടാതെ പൗരത്വനിയമത്തിനും ഭരണഘടനയ്ക്കും ഒപ്പം എന്ന മുദ്രാവാക്യത്തോടെ സംഘടിപ്പിക്കുന്ന മാര്‍ച്ചില്‍ പൗരത്വ നിയമത്തിനായി വാദിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനേയും ബിജെപി പിന്തുണയ്ക്കുന്നതാണ്. തുടര്‍ന്ന് മാര്‍ച്ചില്‍ സംഘര്‍ഷസാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷയാണ് നിയമസഭാ പരിസരത്ത് പൊലീസ് ഏര്‍പ്പെടുത്തുക.

Comments are closed.