കൊറോണ വൈറസ് പുനസൃഷ്ടിച്ച് ജെനിറ്റിക് കോഡുകള്‍ ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറാന്‍ തീരുമാനിച്ച് ഓസ്ട്രേലിയ

ചൈനയില്‍ കൊറോണ വൈറസ് ബാധമൂലം മരണപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനിടെ കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമാക്കുന്നതിനായി അതിനെ പുനസൃഷ്ടിച്ച് അതിന്റെ വിവിധ ജെനിറ്റിക് കോഡുകള്‍ ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറാന്‍ ഓസ്ട്രേലിയന്‍ മെഡിക്കല്‍ വിദഗ്ദര്‍ തീരുമാനിച്ചു.

തുടര്‍ന്ന് മെല്‍ബണിലെ ലാബില്‍ കൊറോണ വൈറസ് ബാധിച്ച ഒരു വ്യക്തിയില്‍ നിന്നും ശേഖരിച്ച വെറസിന്റെ വളര്‍ച്ച നിരീക്ഷിച്ചു വരുകയായിരുന്നെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. 132 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയില്‍ ചൈനയില്‍ മരണപ്പെട്ടത്. മുന്‍പ് കൊറോണ വൈറസ് ശൃംഖലയില്‍ പെട്ട ഒരു വൈറസിനെ ചൈന പുന:സൃഷ്ടിച്ചിരുന്നു. കൊറോണ വൈറസിന്റെ നിയന്ത്രണം സാധ്യമല്ലാത്തതിന് പ്രധാന കാരണം വൈറസ് ഒരാളുടെ ശരീരത്തിലെത്തിയ ആദ്യഘട്ടത്തില്‍ രോഗലക്ഷണങ്ങളൊന്നും കാണിക്കില്ല എന്നതാണ്.

ആ ഘട്ടത്തില്‍ തന്നെയാണ് വൈറസ് മറ്റുള്ളവരിലേക്ക് പടരുകയും ചെയ്യുക. കൊറോണ വൈറസിനെ ലാബില്‍ പുനസൃഷ്ടിക്കുന്നതിലൂടെ ഈ പ്രതിസന്ധി തരണം ചെയ്യാനാകും. അതേസമയം കൊറോണ വൈറസിനെ തുരത്താനുള്ള ശ്രമത്തിലെ നിര്‍ണായക നീക്കമാണ് ഇതെന്നാണ് ആസ്ട്രേലിയന്‍ ഡോകടര്‍മാര്‍ പറയുന്നത്.

Comments are closed.