പതിമൂന്ന്കാരിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് പേര് പിടിയില്‍
കിളിമാനൂര്‍: പതിമൂന്ന്കാരിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് പേര് പിടിയിലായി. ഓട്ടോ ഡ്രൈവര്‍മാരായ പഴയകുന്നുമ്മേല്‍ തട്ടത്തുമല മണലയത്തുപച്ച, സാഗര്‍ ഹൗസില്‍ വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രന് (54) വെള്ളല്ലൂര്‍ കീഴ്പേരൂര്‍ ചരുവിളവീട്ടില്‍ അനു (31) എന്നിവരാണ് അമ്മയുമായുള്ള രഹസ്യ അടുപ്പം മുതലെടുത്ത് പെണ്ടകുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. കിളിമാനൂര്‍, പൊങ്ങനാട് എന്നീ സ്റ്റാന്‍ഡുകളിലെ ഓട്ടോ ഡ്രൈവര്‍മാരായ ഇവര്‍ പെണ്‍കുട്ടിയുടെ അമ്മയുമായി രഹസ്യബന്ധം സൂക്ഷിച്ചിരുന്നു.
തുടര്‍ന്ന് സ്കൂളില്‍ സംഘടിപ്പിച്ച കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി ചന്ദ്രന് തന്നെ പീഡിപ്പിച്ച വിവരം പറയുന്നത്. ഉടന്‍തന്നെ സ്കൂള്‍ അധികൃതര്‍ ചൗല്ഡ് ലൈനിനും പോലീസിനും വിവരം കൈ മാറുകയായിരുന്നു. ചന്ദ്രനെ കസ്റ്റഡിയില്‍ എടുത്ത് പോലീസ് ചോദ്യം ചെയ്തതില്‍ നിന്നുമാണ് അനുവും കുട്ടിയെ പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്. പ്രതികള്‍ ഇവരുടെ വീടുകളിലും വര്‍ക്കല ബീച്ചിലും എത്തിച്ച് പെണ്‍കുട്ടിയെ പലപ്രാവശ്യം പീഡിപ്പിച്ചു. ചന്ദ്രന് രണ്ട് ഭാര്യമാരുണ്ട്. നാല് മക്കളും. അനുവിന് ഒരു ഭാര്യയും കുഞ്ഞുമുണ്ട്.
അതേസമയം പ്രതികള്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വിവരം കുട്ടിയുടെ അമ്മയക്ക് അറിയില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ പിതാവ് കൂലിപ്പണിക്ക് പോയാല്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് മടങ്ങി എത്തുന്നത്. ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പ്രതികള്‍ പീഡിപ്പിച്ചിരുന്നത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തിരുന്നു.
Comments are closed.