കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ബെംഗുളൂരുവില്‍ നാലുപേര്‍ നിരീക്ഷണത്തില്‍

ബംഗുളൂരു : കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് കര്‍ണാടകയുടെ തലസ്ഥാനമായ ബെംഗുളൂരുവില്‍ നാലുപേര്‍ നിരീക്ഷണത്തിലാണെന്ന് സംസ്ഥാന ആരോഗ്യ വിഭാഗം വ്യക്തമാക്കി. ജനുവരി 20 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ 3275 പേരെയാണ് ബെംഗുളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തെര്‍മല്‍ സ്‌ക്രീനിങിന് വിധേയരാക്കിയത്.

എന്നാല്‍ പരിശോധനയില്‍ ഒരാള്‍ക്കു പോലും വൈറസ് ബാധ ഉള്ളതായി കണ്ടെത്തിയിട്ടില്ല. അതേസമയം ഈ 3275 പേരില്‍ മൂന്നുപേര്‍ മാത്രമാണ് ചൈനയിലെ വുഹുവാന്‍ സന്ദര്‍ശിച്ചത്. വുഹാനിലാണ് ആദ്യം കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ആറുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

എന്നാല്‍ പുതിയതായി 1459 പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 60 വയസ്സിന് മുകളിലുള്ളവരാണ് വൈറസ് ബാധ മൂലം കൂടുതലും മരണപ്പെട്ടത്. അടുത്ത സമ്പര്‍ക്കത്തിലൂടെ മനുഷ്യരില്‍ നിന്നും മനുഷ്യരിലേയ്ക്ക് അതിവേഗം പകരുന്ന രോഗമാണ് ഇതെന്ന് ചൈനീസ് മെഡിക്കല്‍ വിദഗ്ധര്‍ പറഞ്ഞു.

Comments are closed.