ഇന്ത്യന്‍ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് പങ്കജ് സരണ്‍ ഹ്രസ്വ സന്ദര്‍ശനത്തിനായി ഒമാനിലെത്തി

മസ്‌കത്ത്: ഇന്ത്യന്‍ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് പങ്കജ് സരണ്‍ ഒമാനിലെത്തി. തുടര്‍ന്ന് ഒമാന്‍ റോയല്‍ ഓഫീസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുമാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സഹകരണത്തെക്കുറിച്ചും മറ്റ് പൊതുകാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു.

കൂടാതെ ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുനു മഹാവീറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. അതേസമയം ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി സംഘവും പങ്കജ് സരണിനൊപ്പമുണ്ട്.

Comments are closed.