അഭിനയമല്ല തന്റെ ഇഷ്ട മേഖല എന്ന് വ്യക്തമാക്കി വിസ്മയ

നടന്‍ മോഹന്‍ലാലിന്റെ മക്കളായ പ്രണവ് മോഹന്‍ലാലും വിസ്മയയും ഏതു മേഖലയിലേക്കാകും എത്തുകയെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി വിസ്മയ. പ്രണവ് മോഹന്‍ലാല്‍ സിനിമയിലേക്ക് തന്നെ എത്തിയപ്പോള്‍ മകള്‍ വിസ്മയ മറ്റൊരു മേഖല തെരഞ്ഞെടുത്തിരിക്കുകയാണ്.

പ്രണവ് സഹസംവിധായകനായി തുടങ്ങിയാണ് നായകനായി മാറിയത്. എന്നാല്‍ വിസ്മയ എഴുത്തിന്റെ വഴിയിലേക്കാണ്. അഭിനയമല്ല തന്റെ ഇഷ്ട മേഖല എന്ന് വ്യക്തമാക്കുകയാണ് വിസ്മയ. താന്‍ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് ഒരു പുസ്തകം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് വിസ്മയ. ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്നാണ് പുസ്തകത്തിന് പേരിട്ടത്. പുസ്തകത്തിന്റെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും വിസ്മയ പറഞ്ഞു.

Comments are closed.