എം‌ജി ZS ഇലക്ട്രിക് എസ്‌യുവിയുടെ ഡെലിവറികൾ ആരംഭിച്ചു

എം‌ജി ZS ഇലക്ട്രിക് എസ്‌യുവിയുടെ ഡെലിവറികൾ ആരംഭിച്ചു, ആദ്യ വാഹനം (EESL) എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിലെ ഉദ്യോഗസ്ഥർക്ക് കൈമാറി. മലിനീകരണ രഹിതവും ഹരിതവുമായ യാത്രാ മാർഗങ്ങൾ വർദ്ധിപ്പിക്കുക എന്നതിലേക്ക് കൂടുതൽ ശ്രദ്ധ ആകർഷിക്കുക എന്ന് ലക്ഷ്യമിട്ട് പ്രധാന സർക്കാർ ഉദ്യോഗസ്ഥർ ZS ഇലക്ട്രിക് വാഹനം ഉപയോഗിക്കും. 2030 ആകുമ്പോഴേക്കും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ റോഡുകളിൽ എത്തിക്കുന്നതിന് കമ്പനി പ്രവർത്തിക്കും.

44.5 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി പായ്ക്കും, ഇലക്ട്രിക് മോട്ടോറും വാഹനത്തിൽ വരുന്നു. ഇവ രണ്ടും ചേർന്ന് 141 bhp കരുത്തും 353 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇന്ത്യയിലെ ഏത് ഇലക്ട്രിക് കാറിലും നിലവിൽ ലഭ്യമായ ഏറ്റവും വലിയ ബാറ്ററിയാണിത്.

ഒരു സ്റ്റാൻഡേർഡായി ഫാസ്റ്റ് ചാർജ് സവിശേഷതകളാണ് ഇലക്ട്രിക് കാറിൽ ഉള്ളത്, ഇത് ഒരു മണിക്കൂറിനുള്ളിൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ അനുവദിക്കുന്നു. പൂർണ്ണ ചാർജിൽ 340 കിലോമീറ്റർ ദൂരം ZS ഇലക്ട്രിക്കിന് സഞ്ചരിക്കാനാവും.

രണ്ട് പതിപ്പുകളിലാണ് എംജി ZS ഇലക്ട്രിക് വാഹനം എത്തുന്നത്. എക്‌സൈറ്റ് പതിപ്പിൽ 17 ഇഞ്ച് അലോയ് വീലുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ. കൂടാതെ ഇലക്ട്രോണികലായി ക്രമീകരിക്കാവുന്ന ORVM, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കൈനറ്റിക്ക് എനർജി റിക്കവറി സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.

ആറ് എയർബാഗുകൾ, ABS+EBD, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയും പതിപ്പിലുണ്ട്. എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, ആറ് തരത്തിൽ ഇലക്‌ട്രോണികലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, i-സ്മാർട്ട് 2.0 കണക്റ്റഡ് സാങ്കേതിക വിദ്യ, ഹീറ്റഡ് ORVM, എയർ പ്യൂരിഫയർ എന്നിവ എം‌ജി ZS എക്സ്ക്ലൂസീവ് പതിപ്പിൽ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

എം‌ജി ZS എക്‌സൈറ്റ്, എം‌ജി ZS എക്സ്ക്ലൂസീവ് എന്നിവയുടെ വില യഥാക്രമം 20.88 ലക്ഷം, 23.58 ലക്ഷം രൂപയാണ്. മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ്, അഹമ്മദാബാദ്, ഡെൽഹി-NCR എന്നിവിടങ്ങളിൽ വാഹനം വിൽപ്പനയ്ക്ക് എത്തുന്നു.

Comments are closed.