ബ്രെക്സിറ്റ് ബില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചു ; ഈ മാസം 31ന് നടപ്പാകും
ലണ്ടന്‍ : യൂറോപ്യന്‍ യൂണിയനില്‍നിന്നു വിട്ടുപോകുന്നതിനുള്ള ബ്രിട്ടന്റെ ഉടമ്പടി വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ബ്രെക്സിറ്റ് ബില്‍ പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെ അംഗീകാരം നല്‍കിയതോടെ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചു. തുടര്‍ന്ന് 751 അംഗ പാര്‍ലമെന്റില്‍ 621 പേര് ബില്ലിനെ അനുകൂലിച്ചപ്പോള്‍ 49 പേര് എതിര്‍ത്തു. 13 പേര് വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നിരുന്നു. ബ്രിട്ടന്റെ ഇരു പാര്‍ലമെന്റ് ഹൗസുകളും പാസാക്കിയ ബില്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും ഒപ്പുവച്ചു.
തുടര്‍ന്ന് ഈ മാസം 31ന് രാത്രി 11നാണ് ബ്രെക്സിറ്റ് നടപ്പാകുന്നത്. യൂറോപ്യന്‍ പാര്‍ലമെന്റില്‍ 73 അംഗങ്ങളാണ് ബ്രിട്ടനെ പ്രതിനിധീകരിക്കുന്നത്. ഇവരുടെഅവസാനത്തെ സമ്മേളനം കൂടിയായിരുന്നു ബുധനാഴ്ചത്തേത്. യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാതാകുന്ന സാഹചര്യത്തില്‍ ശനിയാഴ്ച രാവിലെ ബ്രസല്‍സിലെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലുള്ള ബ്രിട്ടീഷ് പതാക താഴ്ത്തുന്നതാണ്. അതേസമയം പ്രധാനപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റികളെല്ലാം തന്നെ കഴിഞ്ഞയാഴ്ച ബില്‍ അംഗീകരിച്ച് ഒപ്പിട്ടിരുന്നു.
Comments are closed.