മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്
ന്യൂഡല്‍ഹി : പള്ളികളില്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് പൂനെ സ്വദേശികള്‍ നല്കിയ ഹര്ജിയിയെത്തുടര്ന്ന് മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. അഭിഭാഷകന് കപില്‍ സിബല്‍ അടക്കമുള്ളവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് വ്യക്തിനിയമ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.
അതിനാല്സ്ത്രീകള് പള്ളിയില്‍ പ്രവേശിക്കുന്നതിനെ ഇസ്ലാമിക നിയമം വിലക്കുന്നില്ലെന്നും വെള്ളിയാഴ്ച നടക്കുന്ന പ്രത്യേക നമസ്കാരം സ്ത്രീകള്‍ക്ക് നിഷ്കര്‍ഷിച്ചിട്ടില്ല. അത് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകള്‍ക്കാണ്. സ്ത്രീകള്‍ക്ക് പള്ളിയില്‍ എത്തിയോ വീട്ടിലോ അത് ചെയ്യാം. ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ സ്ത്രീകളെ പള്ളികളിലേക്ക് പ്രവേശിപ്പിക്കുന്നത് വിലക്കുന്നില്ലെന്നും ഈ തത്വത്തിന് വിരുദ്ധമായ എല്ലാ ഫത്വകളും അവഗണിക്കണമെന്നും വ്യക്തിനിയമ ബോര്‍ഡ് എട്ടുപേജുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം മുസ്ലീം സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നത് മുസ്ലീം ജമാ അത്ത് വിലക്കുന്നു എന്നത് തെറ്റിദ്ധാരണയാണെന്നും എല്ലാ പള്ളികളിലും സ്ത്രീകള്‍ക്കായുള്ള സൗകര്യങ്ങളോ സുരക്ഷയോ ഇല്ല. അതിനാല്‍ എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം ഉറപ്പാക്കാന്‍ സമയം വേണമെന്നും വ്യക്തി നിയമ ബോര്‍ഡ് അംഗം കമാല്‍ ഫറൂഖി നേരത്തേ പറഞ്ഞിരുന്നു.
Comments are closed.