കനത്ത മഞ്ഞുവീഴ്ച ഉത്തരാഖണ്ഡില്‍ വധുവിന്റെ ഗൃഹത്തിലേക്ക് വിവാഹത്തിനായി വരനും കൂട്ടരും എത്തിയത് നാലു കിലോമീറ്റര്‍ നടന്ന്

ഉത്തരാഖണ്ഡ്: കനത്ത മഞ്ഞുവീഴ്ച മൂലം റോഡുകള്‍ വരെ അടച്ചിട്ട് ഗതാഗതം പൂര്‍ണ്ണമായും നിലയ്ക്കുന്ന സമയത്ത് നിശ്ചയിച്ച വിവാഹത്തിനായി യാത്ര ചെയ്യുന്ന വരന്റെയും കൂട്ടരുടെയും ചിത്രമാണ് വൈറലാകുന്നത്.

ഉത്തരാഖണ്ഡിലെ ചമോലിയില്‍ ബിര്‍ജയിലുള്ള വധുവിന്റെ ഗൃഹത്തിലേക്ക് വിവാഹത്തിനായി ലുന്താരയില്‍ നിന്നും വരനും കൂട്ടരും എത്തിയത് കനത്ത മഞ്ഞിലൂടെ നാലു കിലോമീറ്റര്‍ നടന്നായിരുന്നു. മഞ്ഞ് ദേഹത്ത് വീഴുന്നത് തടയാന്‍ വരന്‍ ഒരു കുടയും ചൂടിയിട്ടുണ്ട്. വിവാഹ വസ്ത്രം ധരിച്ചായിരുന്നു വരന്റെ യാത്ര. ചമോലി മേഖലയില്‍ വിവാഹ സീസണ്‍ കൂടിയാണിത്.

Comments are closed.