മനുഷ്യ മഹാ ശൃംഖലയില്‍ പങ്കെടുത്തതിന് ലീഗില്‍ നിന്നും പുറത്താക്കിയ കെ എം ബഷീര്‍ ഐഎന്‍എല്ലിന്റെ ഉപവാസ സമര വേദിയില്‍

കോഴിക്കോട് : എല്‍ഡിഎഫ് നയിച്ച മനുഷ്യ മഹാ ശൃംഖലയില്‍ പങ്കെടുത്തതിന് ലീഗില്‍ നിന്നും പുറത്താക്കിയ കെ എം ബഷീര്‍ ഐഎന്‍എല്ലിന്റെ ഉപവാസ സമര വേദിയിലും എത്തിയിരിക്കുകയാണ്. ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുമ്പോഴാണ് കെ എം ബഷീര്‍ റിപ്പബ്ളിക് ദിനത്തില്‍ ഇടതുമുന്നണി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത്. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഷനും വന്നിരുന്നു.

പരിപാടിയില്‍ പങ്കെടുക്കാന്‍ ഇടതുപാളയത്ത് എത്തിയ നേതാക്കളെ കരുതലോടെ കാണണമെന്ന് വലിയ വിവാദമാണ് യുഡിഎഫില്‍ ഉണ്ടായത്. അതേസമയം പൗരത്വ നിയമ ഭേദഗതിക്ക് എതിരേ നടക്കുന്ന എല്ലാ സമരങ്ങളിലും ആരു നടത്തിയാലും പങ്കാളിയാകും എന്നും ഇന്ത്യന്‍ പൗരനെന്ന നിലയിലുള്ള കടമയാണ് നിറവേറ്റിയതെന്നും ബഷീര്‍ പറഞ്ഞു. കൂടാതെ പൗരത്വ നിയമവിരുദ്ധ പ്രതിഷേധങ്ങളില്‍ രാഷ്ട്രീയം നോക്കാതെ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം പക്ഷേ ഐഎന്‍എല്ലില്‍ ചേരാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പറയുകയായിരുന്നു.

Comments are closed.