Ultimate magazine theme for WordPress.

നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ ഇടുക്കി മജിസ്‌ട്രേറ്റിന് എതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ ഹൈക്കോടതി

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇടുക്കി മജിസ്‌ട്രേറ്റിന് എതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. മജിസ്‌ട്രേറ്റിന്റെ വീഴ്ച സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് തൃശ്ശൂര്‍ മണ്ണുത്തിയിലുള്ള നേര്‍ക്കാഴ്ച സമിതി സെക്രട്ടറിയും കോടതിയെ സമീപിച്ചിരുന്നു. അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ഇവരെയും അറിയിച്ചു.

നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിനെ റിമാന്‍ഡ് ചെയ്തത് നെടുങ്കണ്ടം മജസ്‌ട്രേറ്റിന്റെ ചുമതല വഹിച്ചിരുന്ന ഇടുക്ക് മജിസ്‌ട്രേറ്റ് രശ്മി രവീന്ദ്രന്‍ ആയിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റീസ് അന്വേഷണത്തിന് ഉത്തരവിടുകയും അതിനായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൊടുപപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ നിയോഗിച്ചിരുന്നു. പൊലീസ് കസ്റ്റഡിയില്‍ നിന്നും അവശനിലയില്‍ വന്ന പ്രതിക്ക് വൈദ്യസഹായത്തിനും മൊഴി രേഖപ്പെടുത്തുന്നതിലും ഇടുക്കി മജിസ്‌ടേറ്ററ്റിന് വീഴ്ച സംഭവിച്ചോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നത്.

Comments are closed.