കൊറോണ വൈറസ് : മാസ്‌കുകളുടെയും നോസ് കവറുകളുടെയും വില വര്‍ധിപ്പിക്കരുതെന്ന് ദുബായ് സാമ്പത്തിക വകുപ്പ്

ദുബായ്: യുഎഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മാസ്‌കുകളുടെയും നോസ് കവറുകളുടെയും വില വര്‍ധിപ്പിക്കരുതെന്ന് ഫാര്‍മസികള്‍ക്കും കടകള്‍ക്കും ദുബായ് സാമ്പത്തിക വകുപ്പ് നിര്‍ദ്ദേശം നല്‍കി.

അതിനാല്‍ കൊറോണ വൈറസ് പടരുന്നത് പ്രതിരോധിക്കാനുള്ള മുന്‍കരുതലെന്ന നിലയില്‍ ഫേസ് മാസ്‌കുകളുടെ ആവശ്യകത വര്‍ധിച്ച സാഹചര്യത്തില്‍ ഇവയുടെ വില ഉയര്‍ത്തുന്നത് നിയമവിരുദ്ധമാണെന്നും മാസ്‌കുകള്‍ക്ക് സാധാരണയിലും കൂടുതല്‍ വില ഈടാക്കുകയാണെങ്കില്‍ ഉപഭോക്താക്കള്‍ ഇക്കാര്യം അധികൃതരെ അറിയിക്കണമെന്നും വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

എന്നാല്‍ അതീവ സുരക്ഷ നല്‍കുന്ന എന്‍95 മാസ്‌കുകള്‍ ഉള്‍പ്പെടെയുള്ള ഫേസ് മാസ്‌കുകളുടെ ലഭ്യതക്കുറവും ഫാര്‍മസികള്‍ അറിയിച്ചു.

Comments are closed.