രാജ്യത്ത് ആദ്യമായി കൊറോണ ബാധ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് സ്ഥിരീകരിച്ചു

ദില്ലി: ചൈനയില്‍ നിന്ന് തിരികെയെത്തിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കാണ് രാജ്യത്ത് ആദ്യമായി കൊറോണ ബാധ സ്ഥിരീകരിച്ചത് എന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വുഹാന്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

എന്നാല്‍ വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും, കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നുമാണ് വിവരം. അതേസമയം കേന്ദ്രസര്‍ക്കാര്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരടക്കം യോഗത്തില്‍ പങ്കെടുക്കും. മൂന്ന് മണിയോടെ ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനവും വിളിച്ചിട്ടുണ്ട്.

Comments are closed.