Ultimate magazine theme for WordPress.

ഇന്ത്യക്കെതിരെ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

ഹാമില്‍ട്ടണ്‍: ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ഇന്ത്യക്കെതിരെ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ഫെബ്രുവരി അഞ്ചിനാണ് ആദ്യ മത്സരം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പര ഇതിനോടകം ഇന്ത്യ നേടിയിരുന്നു.

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 0-3ന് മുന്നിലാണ്. പേസര്‍മാരായ ട്രന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി എന്നിവരെ പരിക്ക് കാരണം ടീമിലില്ല. എന്നാല്‍ കെയ്ല്‍ ജാമിസണ്‍ ആദ്യമായി ഏകദിന ടീമിലെത്തി. കൂടാതെ ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ടോം ലാഥവും ടീമിലുണ്ട്.

ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഹാമിഷ് ബെന്നറ്റ്, ടോം ബ്ലണ്ടല്‍, കോളിന്‍ ഡി ഗ്രാന്‍ഹോം, മാര്‍ട്ടിന്‍ ഗപ്റ്റില്‍, കെയ്ന്‍ ജാമിസണ്‍, സ്‌കോട്ട് കുഗ്ഗലെജിന്‍, ടോം ലാഥം, ജിമ്മി നീഷാം, ഹെന്റി നിക്കോള്‍സ്, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി, ടിം സൗത്തി, റോസ് ടെയ്ലര്‍.

Comments are closed.