സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ഗാലക്സി എ 51 ഇന്ത്യയില് അവതരിപ്പിച്ചു
സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഗാലക്സി എ 51 ഇന്ത്യയിൽ അവതരിപ്പിച്ചു. പഞ്ച്-ഹോൾ ക്യാമറ സജ്ജീകരണമുള്ള ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഗാലക്സി എ 51 ന്റെ സവിശേഷതകൾ. സ്മാർട്ട്ഫോൺ വിയറ്റ്നാമിൽ കഴിഞ്ഞ മാസമാണ് അവതരിപ്പിച്ചത്.
അതിനാൽ തന്നെ ഫോണിന്റെ സവിശേഷതകൾ മിക്കതും നേരത്തെ തന്നെ വെളിപ്പെട്ടിരുന്നു. വലിയ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യയിലും ഫോൺ എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സാംസങ് ഗാലക്സി എ 50, എ 50എസ് സ്മാർട്ട്ഫോണുകളുടെ പിൻഗാമിയാണ് ഗാലക്സി എ 51.
സാംസങ് ഗാലക്സി എ 51 നീല, ബ്ലാക്ക് പ്രിസം ക്രഷ്, വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ 6 ജിബി റാമിനും 128 ജിബി സ്റ്റോറേജ് വേരിയന്റിനും 23,999 രൂപയാണ് വില വരുന്നത്.
സാംസങ് ഓപ്പറ ഹൗസ് ഉൾപ്പെടെയുള്ള എല്ലാ എല്ലാ ഓഫ്ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും ഓൺലൈൻ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലും ജനുവരി 31 മുതൽ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തുമെന്ന് കമ്പനി പറഞ്ഞു. ആമസോൺ പേ, വൺ ടൈം സ്ക്രീൻ റീപ്ലൈസ്മെന്റ് എന്നിവയിൽ അഞ്ച് ശതമാനം വരെ ക്യാഷ്ബാക്കും കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഗാലക്സി എ 51യിൽ 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഫുൾ എച്ച്ഡി + ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 2400 x 1080 പിക്സൽ റെസല്യൂഷനും ഡിസ്പ്ലെയിൽ ഉണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും നൽകിയിട്ടുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സാൻഡബിൾ മെമ്മറിയും 6 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും നൽകിയിട്ടുണ്ട്. ഒക്ടാ കോർ എക്സിനോസ് 9611 SoC ആണ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്.
ക്യാമറ സെക്ഷൻ പരിശോധിച്ചാൽ ഗാലക്സി എ 51 ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. 48 എംപി പ്രൈമറി സെൻസർ + 12 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസർ + 5 എംപി മാക്രോ ക്യാമറ + 5 എംപി ഡെപ്ത് സെൻസർ എന്നിവയ്ക്കൊപ്പം എൽഇഡി ഫ്ലാഷും നൽകിയിരിക്കുന്നു. മുന്നിൽ, 32 എംപി സെൽഫി ഷൂട്ടർ ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്.
മൂന്ന് മണിക്കൂർ ടോക്ക് ടൈം ബാറ്ററി ലൈഫ്, 3 മണിക്കൂർ വീഡിയോ കണ്ടന്റ് കാണൽ, 10 മണിക്കൂർ മ്യൂസിക് പ്ലേബാക്ക് എന്നിവ 10 മിനിറ്റ് ചാർജിംഗിലൂടെ ലഭ്യമാക്കാൻ ഗാലക്സി എ51ന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനായി 4,000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്.
സാംസങ് ഗാലക്സി എ51ന്റെ ഓപ്പറേറ്റിങ് സിസ്റ്റം പരിശോധിക്കുമ്പോൾ യുഐ 2.0 കൂടി ചേർന്ന ആൻഡ്രോയിഡ് 10ലാണ് ഫോൺ പ്രവർത്തിക്കുന്നത്. കണക്റ്റിവിറ്റി പരിശോധിച്ചാൽ സ്മാർട്ട്ഫോൺ ഡ്യുവൽ 4 ജി VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5, GPS + GLONASS, USB Type-C, NFC എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്.
Comments are closed.