മാദ്ധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്‍ഷന്‍ 90 ദിവസം കൂടി നീട്ടി

തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ ആരോപണവിധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്‍ഷന്‍ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ സസ്പെന്‍ഷന്‍ 90 ദിവസം കൂടി നീട്ടിയതായി മുഖ്യമന്ത്രി ഉത്തരവിട്ടു.

എന്നാല്‍ ആറുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ ചെയ്തത്. അതേസമയം സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണവും നടക്കുകയാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മൂന്നിന് രാത്രിയാണ് മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മ്യൂസിയത്തിന് സമീപം കാറിടിച്ച് കൊല്ലപ്പെട്ടത്. തുടര്‍ന്ന് മ്യൂസിയം പോലീസ് രജിസ്റ്റര്‍ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തത്.

Comments are closed.