ഉത്തര്‍പ്രദേശില്‍ കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാര്‍ തല്ലിക്കൊന്നു

ലഖ്‌നൗ : യു. പിയില്‍ കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാര്‍ തല്ലിക്കൊന്നു. കുട്ടികളെ ബന്ദിയാക്കിയ സുഭാഷ് ബഥമിനെ നേരത്തേ പൊലീസ് വെടിവച്ച് കൊന്നിരുന്നു. എന്നാല്‍ കുട്ടികളെയെല്ലാവരെയും സുരക്ഷിതമായി പുറത്തേക്ക് എത്തിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടിനകത്ത് കയറി നാട്ടുകാര്‍ ഭാര്യയെ മകള്‍ നോക്കി നില്‍ക്കെ മര്‍ദ്ദിക്കുകയായിരുന്നു.

അതേസമയം സഹായിക്കണമെന്ന് അവര്‍ ഉറക്കെ നിലവിളിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ഗുരുതരമായി തലയ്ക്ക് അടക്കം പരിക്കേറ്റ ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇയാളുടെ ഭാര്യയെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു നാട്ടുകാരനും തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റിരുന്നു. എന്നാല്‍ ഒരു കൊലക്കേസിലെ പ്രതികൂടിയായ സുഭാഷ് ബഥമിന് മാനസികരോഗമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Comments are closed.