തമിഴ്‌നാട്ടില്‍ ചിക്കന്‍ സ്റ്റാളുകളില്‍ കാക്കയിറച്ചി വിറ്റ രണ്ടുപേര്‍ അറസ്റ്റിലായി

രാമേശ്വരം : തമിഴ്‌നാട്ടില്‍ ചിക്കന്‍ സ്റ്റാളുകളില്‍ കാക്കയിറച്ചി വിറ്റ രണ്ടുപേര്‍ അറസ്റ്റിലായി. ക്ഷേത്രത്തില്‍ ബലിച്ചോര്‍ തിന്ന കാക്കകള്‍ ചത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്. മദ്യം ചേര്‍ത്ത ഭക്ഷണം നല്കിയതാണു കാക്കകള്‍ ചാകാന്‍ കാരണമായത്. കോഴിയിറച്ചിയും കാക്കയിറച്ചിയും കലര്‍ത്തിയായിരുന്നു വിറ്റിരുന്നത്. തുടര്‍ന്ന് 150 ചത്ത കാക്കകളെയും ഇവരില്‍നിന്നു പിടികൂടിയിരുന്നു.

Comments are closed.