സാന്‍ഡ് കി ആങ്കിന്റെ സംവിധായകന്‍ ഒരു ജീവചരിത്ര സിനിമയുമായി വീണ്ടും വരുന്നു

സാന്‍ഡ് കി ആങ്കിന്റെ സംവിധായകന്‍ ഒരു ജീവചരിത്ര സിനിമയുമായി വീണ്ടും വരുന്നു. തപ്‌സി നായികയായി പ്രദര്‍ശനത്തിന് എത്തിയ സിനിമയാണ് സാന്‍ഡ് കി ആങ്ക്. പ്രായക്കൂടുതലുള്ള ഷാര്‍പ് ഷൂട്ടറുമാരായ ചന്ദ്രോ, പ്രകാശി തോമര്‍ എന്നിവരുടെ കഥയാണ് സാന്‍ഡ് കി ആങ്കില്‍ പറഞ്ഞത്.

ഒരു യുവ സംരഭകന്റെ കഥയാണ് ഇപ്പോള്‍ സിനിമയാക്കുന്നത്. 25 വയസ്സുകാരനാണ്. ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള മികവിന്റെ കഥയാണ് ഇതില്‍ പറയുന്നത്. സാന്‍ഡ് കി ആങ്കിന്റെ എഴുത്തുകാരന്‍ ജഗ്ദീപ് സിദ്ധുവാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥ എഴുതുന്നത്. തിരക്കഥാ രചനയുടെ ഘട്ടത്തിലാണ് എന്നും സംവിധായകന്‍ തുഷാര്‍ ഹിരനന്ദനി പറഞ്ഞു.

Comments are closed.