ഇന്ത്യക്കെതിരെ നാലാം ടി20യില്‍ ആദ്യ ബാറ്റിംഗ് ഇന്ത്യയ്ക്ക്
വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരെ നാലാം ടി20യില്‍ ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടിം സൗത്തി ഫീല്‍ഡിങ് തിരഞ്ഞെടുത്തു. തുടര്‍ന്ന് ഇന്ത്യക്ക് വേണ്ടി മലയാളി താരം സഞ്ജു സാംസണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. രോഹിത്തിന് വിശ്രമം അനുവദിച്ചപ്പോള്‍ സഞ്ജുവിനെ ഓപ്പണറാക്കുകയായിരുന്നു. മുഹമ്മദ് ഷമിക്ക് പകരം നവ്ദീപ് സൈനിയും രവീന്ദ്ര ജഡേജയ്ക്ക് പകരം വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്തി. രണ്ട് മാറ്റങ്ങാണ് ന്യൂസിലന്‍ഡ് വരുത്തിയത്.
മോശം ഫോമില്‍ കളിക്കുന്ന കോളിന് ഡി ഗ്രാന്‍ഹോമിന് പകരം ടോം ബ്രൂസ് കളിക്കും. പരിക്കേറ്റ വില്യംസണിന് പകരം ഡാരില്‍ മിച്ചലും കളിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 0-3ന് മുന്നിലാണ്.
ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്, വിരാട് കോലി, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാകൂര്‍, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര, നവ്ദീപ് സൈനി.
Comments are closed.