രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞതായി സര്‍വേ റിപ്പോര്‍ട്ടില്‍ സമ്മതിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മലസീതാരാമന്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞതായി സര്‍വേ റിപ്പോര്‍ട്ടില്‍ സമ്മതിച്ചിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലസീതാരാമന്‍. രാജ്യാന്തരതലത്തിലെ പ്രതിസന്ധിയും നിക്ഷേപക്കുറവും വളര്‍ച്ചയെ ബാധിച്ചു. പിന്നോട്ടുപോയത് മുന്നോട്ടു കുതിക്കുന്നതിന്റെ തുടക്കമാണ്.

കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കണമെന്നും രണ്ട് വാല്യങ്ങളായി മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി വി. സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ 2019 -20 ല്‍ തയ്യാറാക്കിയ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഏഴു ശതമാനം പ്രതീക്ഷിച്ചിടത്ത് നടപ്പു സാമ്പത്തികവര്‍ഷം അഞ്ച് ശതമാനം വളര്‍ച്ച മാത്രമാണുണ്ടായത്.

ഇതില്‍ നിന്ന് ശക്തമായി തിരിച്ചുവരുമെന്നും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 6 മുതല്‍ 6.5 ശതമാനം വരെ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. സമ്പത്ത് സൃഷ്ടിക്കല്‍ ആണ് ഈ വര്‍ഷത്തെ പ്രധാന ലക്ഷ്യം. ഓഹരി വിപണിയിലെ കുതിപ്പും ജി.എസ്.ടി വരുമാനത്തിലെ വര്‍ദ്ധനയും ഉയര്‍ന്ന വിദേശനിക്ഷേപവും മെച്ചപ്പെട്ട വിദേശനാണ്യ ശേഖരവും നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments are closed.