കൊറോണ വൈറസ് : ചൈനയിലെ വുഹാനില്‍ കുടുങ്ങിക്കിടന്ന 336 ഇന്ത്യക്കാര്‍ ഇന്ന് രാവിലെ ഡല്‍ഹിയിലെത്തും
ന്യൂഡല്‍ഹി : കൊറോണ വൈറസിനെത്തുടര്‍ന്ന് ചൈനയിലെ വുഹാനില്‍ കുടുങ്ങിക്കിടന്ന 336 ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന വിമാനം ഇന്ന് രാവിലെ ഡല്ഹിയിലെത്തുന്നാതാണ്. കൂടാതെ എയര്‍ ഇന്ത്യയുടെ 423 സീറ്റുകളുള്ള ബോയിംഗ് 747 ജംബോ വിമാനത്തില്‍ അഞ്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘവുമുണ്ട്. ഇന്നലെ മുംബയില്‍ നിന്ന് പുറപ്പെട്ട വിമാനം വൈകിട്ടോടെയാണ് വുഹാനിലെത്തിയത്.
എട്ടര മണിക്കൂറോളമാണ് വുഹാനില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള യാത്രാസമയം. യാത്രയ്ക്ക് മുമ്പ് മെഡിക്കല്‍ പരിശോധന നടത്തും. വൈറസ് ബാധിച്ചില്ലെന്ന് ഉറപ്പുള്ളവരെ മാത്രമേ വിമാനത്തില്‍ കയറ്റുകയുള്ളു. എന്നാല്‍ വൈറസ് ബാധയുള്ളവര്‍ക്ക് ചൈനയില്‍ തന്നെ ചികിത്സാ സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതേസമയം യാത്രക്കാരെ തിരികെ എത്തിച്ചശേഷം വിമാനം അണുനശീകരണത്തിന് വിധേയമാക്കുന്നതാണ്.
Comments are closed.