അച്ഛന്‍ ഓടിച്ച ജീപ്പിനടിയില്‍പ്പെട്ട് മൂന്നരവയസുകാരനായ മകന്‍ മരണപ്പെട്ടു

പാലോട്. പേരയത്ത് അച്ഛന്‍ ഓടിച്ച ജീപ്പിനടിയില്‍പ്പെട്ട് മൂന്നരവയസുകാരനായ മകന്‍ മരണപ്പെട്ടു. ഇന്നലെ രാവിലെ 8.30 ഓടെ കോട്ടവരമ്പ് സന്തോഷ് ഭവനില്‍ സന്തോഷിന്റെ മകനായ വൈഭവ് ആണ് മരിച്ചത്. സന്തോഷ് ഒരു ഓട്ടം കഴിഞ്ഞ് വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു.

ഈ സമയം ഒരു സുഹൃത്തിനെ കണ്ട് വീടിന് മുന്നില്‍ ജീപ്പ് നിറുത്തി സംസാരിക്കുമ്പോള്‍ അകത്തു നിന്ന് കളിക്കുകയായിരുന്ന വൈഭവ് ഓടി ജീപ്പിന് മുന്നിലേക്ക് വരികയായിരുന്നു. എന്നാല്‍ സന്തോഷോ സുഹൃത്തോ ഇത് ശ്രദ്ധിക്കാതെ തുടര്‍ന്ന് ജീപ്പ് മുന്നോട്ട് എടുക്കുമ്പോള്‍ വൈഭവ് അടിയില്‍പ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരിച്ചിരുന്നു. ശാരിയാണ് മാതാവ്. പേരയം ഗവ. യു.പി.എസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി വൈഷ്ണവാണ് സഹോദരന്‍.

Comments are closed.