യൂറോപ്യന്‍ യൂണിയനുമായുള്ള 47 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ബ്രിട്ടന്
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനുമായുള്ള 47 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ബ്രിട്ടന് ഔദ്യോഗികമായി പുറത്തായി. മൂന്നര വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ അട്ടിമറികള്‍ക്കും ശേഷം പ്രാദേശിക സമയം രാത്രി 11 മണിക്കാണ് ബ്രെക്സിറ്റ് നടപ്പായത്. എന്നാല്‍ ഇനി 27 രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനില്‍ ഉള്ളത്. വിടുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും 11 മാസത്തെ സമയമാണുള്ളത്.
ഡിസംബര്‍ 31 നാണ് പൂര്‍ണ അര്‍ത്ഥത്തില്‍ ബ്രെക്സിറ്റ് നടപ്പാകുന്നത്. അതിനാല്‍ അതുവരെ വ്യാപാരകരാറുകളും പൗരത്വവും നിലനില്ക്കും. പതിനൊന്ന് മാസത്തിനകം ബ്രിട്ടന് യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളുമായും മറ്റ് രാജ്യങ്ങളുമായും പുതിയ കരാറുകള്‍ രൂപീകരിക്കുന്നതാണ്. അതിനാല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഏറെ പ്രതീക്ഷയിലാണ്.
ബ്രിട്ടന് മറ്റു രാജ്യങ്ങളുമായി സ്വതന്ത്രമായി വ്യാപാര-പങ്കാളിത്ത കരാറുകള്‍ ഉറപ്പിക്കാന്‍ ഇനി സാധിക്കും. 2016ലാണ് യൂറോപ്യന്‍ യൂണിയന് വിടാന്‍ ജനഹിതപരിശോധന(ബ്രെക്സിറ്റ്)യിലൂടെ ബ്രിട്ടന് തീരുമാനിച്ചത്. 2019 മാര്‍ച്ച് 29-ന് ബ്രെക്സിറ്റ് നടപ്പാക്കാനായിരുന്നു തീരുമാനമെങ്കിലും കരാറില്‍ ധാരണയായില്ല. ഇതോടെയാണ് വിടുതല്‍ നീണ്ടത്. അതേസമയം ബ്രെക്സിറ്റ് ബ്രിട്ടന്റെ പുതിയ ഉദയമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സന് പ്രതികരിച്ചിരുന്നു.
Comments are closed.