നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി തള്ളി രാഷ്ട്രപതി രാംനാഥ് കോവിന്ദ്
ന്യൂഡല്‍ഹി : നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി തള്ളിയിരിക്കുകയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഫെബ്രുവരി ഒന്നിന് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് വിനയ് ശര്‍മ ദയാഹര്‍ജി സമര്‍പ്പിച്ചത്. തുടര്‍ന്ന് പ്രതികളെ തൂക്കിലേറ്റാനുളള വാറണ്ട് ഡല്‍ഹി പാട്യാല കോടതി വെള്ളിയാഴ്ച സ്റ്റേ ചെയ്തിരുന്നു.
കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ഒന്നിച്ച് നടപ്പാക്കാനായിരുന്നു മരണവാറണ്ട്. അതേസമയം ദയാഹര്‍ജി തള്ളിയാല്‍ 14 ദിവസം വരെ ശിക്ഷ നടപ്പാക്കാന്‍ പാടില്ലെന്നാണ് നിയമം. മറ്റൊരു പ്രതിയായ മുകേഷ് കുമാര്‍ സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു.
അതിനാല്‍ ഇനി കേസിലെ മറ്റ് പ്രതികളായ അക്ഷയ് കുമാറിനും പവന് ഗുപ്തയ്ക്കും ദയാഹര്‍ജി നല്കാന് അവസരമുണ്ട്. ഒരാളുടെയെങ്കിലും അപേക്ഷ തീര്‍പ്പാക്കാനുണ്ടെങ്കില്‍ ആരെയും തൂക്കിലേറ്റാനാകില്ലെന്നാണ് ഡല്‍ഹി ജയില്‍ച്ചട്ടം. അതുകൊണ്ടു തന്നെ തൂക്കിലേറ്റല്‍ നടപടികള്‍ ഇനിയും നീളും.
Comments are closed.