പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ വെടിയുതിര്‍ത്ത 17 കാരന് തോക്കും വെടിയുണ്ടകളും ലഭിച്ചത് യു. പി സ്വദേശിയില്‍ നിന്ന്

ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയയില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ വെടിയുതിര്‍ത്ത 17 കാരന് തോക്കും രണ്ട് വെടിയുണ്ടകളും ലഭിച്ചത് ഉത്തര്‍പ്രദേശ് സ്വദേശിയില്‍ നിന്നെന്ന് പോലീസ് അറിയിച്ചു. ബന്ധുവിന്റെ വിവാഹ സത്കാരത്തിന് വെടിയുതിര്‍ത്ത് ആഘോഷിക്കാനാണ് എന്നു പറഞ്ഞ് ഇയാള്‍ 10000 രൂപ മുടക്കിയാണ് തോക്കും വെടിയുണ്ടകളും വാങ്ങിയത്.

അതേസമയം 17 കാരന് തോക്ക് നല്‍കിയയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ പരിചയപ്പെടുത്തിയ സൃഹൃത്തിനെ കണ്ടെത്തിയിട്ടുണ്ടെന്നും ഉചിതമായ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. എന്നാല്‍ ഒരു തവണ മാത്രമാണ് ഇയാള്‍ വെടിയുതിര്‍ത്തത്. ബാക്കി വന്ന ഒരു വെടിയുണ്ട ഇയാളില്‍ നിന്നും പോലീസ് പിടിച്ചെടുത്തിരുന്നു.

Comments are closed.