സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ആഗ്രഹങ്ങള്‍ പൂര്‍ത്തികരിക്കുന്നതിനാണ് ബജറ്റ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: ബജറ്റ് 2020ലൂടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ആഗ്രഹങ്ങള്‍ പൂര്‍ത്തികരിക്കുന്നതിനാണ് ബജറ്റ് ലക്ഷ്യമിടുന്നതെന്നും ഊര്‍ജസ്വലവും ആകര്‍ഷകവുമായ ഒരു സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

കൂടാതെ ജി.എസ്.ടി വന്നതോടെ ട്രാന്‍സ്പോര്‍ട്ട്, ലോജിസ്റ്റിക്സ് മേഖലകളില്‍ വലിയ നേട്ടങ്ങളുണ്ടായെന്നും കൂടാതെ ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ വാര്‍ഷിക നേട്ടമാണ് ഉണ്ടായതെന്നും ധനമന്ത്രി പറയുന്നു. തീവ്രമായി ആഗ്രഹിക്കുന്ന ഇന്ത്യ, എല്ലാവര്‍ക്കും സാമ്പത്തിക വികസനവുമാണ് 2020 ബജറ്റിലെ പ്രധാന കേന്ദ്രബിന്ദുവെന്നും മന്ത്രി പറഞ്ഞു.

Comments are closed.