ഓഹരി വിപണി സെന്‍സെക്സ് 140 പോയിന്റ് താഴ്ന്ന് നഷ്ടത്തില്‍

മുംബൈ: ഓഹരി വിപണി സെന്‍സെക്സ് 140 പോയിന്റ് താഴ്ന്ന് 40,576 നഷ്ടത്തില്‍ ഇന്ന് വ്യാപാരം ആരംഭിച്ചു. കൂടാതെ ദേശീയ സൂചികയായ നിഫ്റ്റി 126 പോയിന്റ് താഴ്ന്ന് 11,910ലാണ് വ്യാപാരം തുടങ്ങിയത്. ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ്, ടാറ്റ സ്റ്റീല്‍, എന്‍.ടി.പി.സി, കൊടക് ബാങ്ക്, എച്ച്.സി.എല്‍ ടെക്സ് എന്നിവ നഷ്ടത്തിലും എച്ച്.യു.എല്‍, അള്‍ട്ര ടെക്സ് സിമന്റ്, മാരുതി, ഏഷ്യന്‍ പെയിന്റ്സ് എന്നിവ നേട്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചത്.

വെള്ളിയാഴ്ച സ്വര്‍ണവില പത്ത് ഗ്രാമമിന് 319 രൂപ നഷ്ടത്തില്‍ 40,656ല്‍ എത്തിയിരുന്നു. വെള്ളി കിലോയ്ക്ക് 384 രൂപ താഴ്ന്ന് 46,530 രൂപയിലും എത്തിയിരുന്നു. ധനമന്ത്രി നിര്‍മല സീതരാമന്‍ ബജറ്റ് പ്രസംഗം ആരംഭിച്ചതോടെ എഫ്.എം.സി.ജി, റിയാലിറ്റി, ഓയില്‍ ആന്റ് ഗ്യാസ്, ക്യാപിറ്റല്‍ ഗുഡ്സ് ഓഹരികളില്‍ നേരിയ വ്യത്യാസമുണ്ടായി. കൂടാതെ മൂന്നു ശതമാനം വരെ ഓഹരി മൂല്യത്തില്‍ ഇടിവുണ്ടായിരുന്നു.

Comments are closed.