കൊറോണ വൈറസ് : കടുത്ത പനിയെ തുടര്‍ന്ന് വുഹാനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘത്തിലെ ആറു പേരെ ചൈനീസ് അധികൃതര്‍ തടഞ്ഞു
ന്യൂഡല്‍ഹി : കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് വുഹാനില്‍ നിന്നും ആദ്യ ഇന്ത്യന്‍ സംഘത്തെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചുവെങ്കിലും ഇവരോടൊപ്പമുണ്ടായിരുന്ന ആറു പേരെ കടുത്ത പനിയെ തുടര്‍ന്ന് ചൈനീസ് അധികൃതര്‍ തടഞ്ഞു വെച്ചു. തുടര്‍ന്ന് ചൈനയില്‍ നിന്നും മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച ശേഷിക്കുന്ന ഇന്ത്യക്കാരെ മറ്റൊരു വിമാനത്തില്‍ ഉടന്‍ അയയ്ക്കുമെന്ന് ചൈനയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
രാവിലെ 7.36 ഓടെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 342 പേരില്‍ 42 മലയാളികളും ഉണ്ടായിരുന്നു. ഇവരില്‍ കൂടുതല്‍ പേരും വിദ്യാര്‍ത്ഥികളാണ്. വിമാനത്തില്‍ വച്ചു തന്നെ പ്രാഥമിക വൈദ്യപരിശോധന നടത്തിയ ശേഷമാണ് ഇവരെ പുറത്തെത്തിച്ചത്. തുടര്‍ന്ന് 14 ദിവസത്തേക്ക് ഹരിയാനയിലെ മനേസറിന് അടുത്ത് കരസേന തയ്യാറാക്കിയ ഐസൊലേഷന്‍ വാര്‍ഡുകളിലേയ്ക്ക് കൊണ്ടുപോയി.
Comments are closed.