എന്‍ 95 മാസ്‌കിന്റെ അടക്കം എല്ലാ ഉപകരണങ്ങളുടെയും കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ എന്‍ 95 ന്റെ ഉള്‍പ്പെടെ കയറ്റുമതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഫുഡ് ആന്റ് ഡ്രഗ് ലൈസന്‍സ് അസോസിയേഷന്‍ കേന്ദ്രത്തിന് കത്തു നല്‍കിയതിനെത്തുടര്‍ന്ന് എന്‍ 95 മാസ്‌കിന്റെ അടക്കം വായുവിലൂടെ പകരുന്ന രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്ന എല്ലാ ഉപകരണങ്ങളുടെയും കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പഴ്സണല്‍ പ്രൊട്ടക്ടീവ് €ോത്ത്, റെസ്പീരേറ്ററി മാസ്‌ക് ഇങ്ങനെ എല്ലാത്തിന്റെയും കയറ്റുമതി നിരോധിച്ചുകൊണ്ടാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറില്‍ ഡ്രേഡ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഇതോടെ രോഗ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന എന്‍ 95 മാസ്‌കിസന് രാജ്യത്ത് ദൗര്‍ലഭ്യമായി.

Comments are closed.