ആദ്യബജറ്റ് അവതരണത്തിന് മുമ്പ് പ്രാര്‍ത്ഥനയുമായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍

ദില്ലി: രണ്ടാം മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള ആദ്യബജറ്റ് അവതരണത്തിന് മുമ്പ് മന്ത്രിമന്ദിരത്തിലെ പുന്തോട്ടത്തില്‍ സ്ഥാപിച്ചിരിക്കുന്ന വിഗ്രഹത്തിന് മുന്നില്‍ പ്രാര്‍ത്ഥനയുമായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍. വീട്ടില്‍ പ്രാര്‍ത്ഥനയും പൂജയും നടത്തിയതിന് ശേഷമാണ് അദ്ദേഹം ഓഫീസിലേക്ക് പുറപ്പെട്ടത്.

”എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം എന്ന നയത്തിലാണ് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. രാജ്യത്തുടനീളമുള്ള ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. എല്ലാവര്‍ക്കും ഗുണകരമായ രീതിയിലുള്ള ബജറ്റ് തയ്യാറാക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. രാജ്യത്തിന്റെയും ജനങ്ങളുടെയും വികസനമാണ് ലക്ഷ്യമാക്കിയിരിക്കുന്നത്.” എന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു.

Comments are closed.