നോവല്‍ ആസ്പദമാക്കി പുതിയ സിനിമയുമായി ഗിലെര്‍മോ ഡെല്‍ ടോറോ

ദ ഷെയ്പ് ഓഫ് വാട്ടര്‍ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് ഉള്‍പ്പെടെ സുപരിചിതനായ സംവിധായകനായ ഗിലെര്‍മോ ഡെല്‍ ടോറോ 1946ല്‍ വില്യം ലിന്‍ഡ്‌സെയുടെതായി പുറത്തിറങ്ങിയ നോവല്‍ ആസ്പദമാക്കി അതേപേരില്‍ പുതിയ സിനിമയുമായെത്തുന്നു. സിനിമ ഔദ്യോഗികമായി തുടങ്ങിയെന്നാണ് വിവരം.

കിം മോര്‍ഗനുമായി ചേര്‍ന്ന് ഗിലെര്‍മോ ഡെല്‍ ടോറോ ചിത്രത്തിന്റെ തിരക്കഥ രചിച്ചു. ബ്രാഡ്‌ലി കൂപ്പറാണ് ചിത്രത്തിലെ നായകന്‍. റിച്ചാര്‍ഡ് ജെന്‍കിന്‍സ് മറ്റൊരു കഥാപാത്രമായി എത്തുന്നു. ചിത്രത്തിന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മികച്ച സംവിധായകനും മികച്ച സിനിമയ്ക്കുമുള്ള അവാര്‍ഡുകള്‍ ഒസ്‌കര്‍ വേദിയില്‍ ഗിലെര്‍മോ ഡെല്‍ ടോറോ സ്വന്തമാക്കിയിരുന്നു.

Comments are closed.