മങ്കാദിങ് നിയമം എടുത്തുകളയണമെന്ന ആവശ്യവുമായി ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്സണ്‍

ലണ്ടന്‍: ഐസിസി അണ്ടര്‍ 19 ലോകകപ്പ് ക്വാര്‍ട്ടറില്‍ പാക് ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഹറൈറയെ അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ് മങ്കാദിങ്ങിലൂടെ പുറത്താക്കിയതിനു പിന്നാലെ വിവാദ നിയമത്തെ ചൊല്ലിയാണ് ക്രിക്കറ്റ് വേദികളില്‍ ചര്‍ച്ച.

തുടര്‍ന്ന് ഐസിസിയെ ടാഗ് ചെയ്തും എംസിസിയെ പരാമര്‍ശിച്ചും മങ്കാദിങ് നിയമം എടുത്തുകളയണമെന്ന ആവശ്യവുമായി ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്സണ്‍ രംഗത്തെത്തി. തുടര്‍ന്ന് ഈ നിയമം പിന്‍വലിക്കാന്‍ കഴിയുമോ എന്ന് ജിമ്മി ട്വീറ്റ് ചെയ്തിരുന്നു. ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്ന സമിതിയാണ് എംസിസി(മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്).

Comments are closed.