ജപ്‌തി നടപടിക്കെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചു:കൊല്ലത്തെ പ്രമുഖ വ്യവസായി അറസ്റ്റിൽ

കൊല്ലം: കേരള ഫിനാൻസ് കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കെതിരെയും പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും അതിക്രമം നടത്തിയ നിള പാലസ് ഹോട്ടൽ ഉടമയും സുഹൃത്തുക്കളും പോലീസ് പിടിയിൽ. എഴുകോൺ ചീരങ്കാവ് ജംഗ്ഷനിലുള്ള നിള പാലസ് ഉടമയും ഈ കേസിൽ ഒന്നാം പ്രതിയുമായ സോമരാജൻ കേരള ഫിനാൻസ് കോർപ്പറേഷനിൽ നിന്നും വായ്പ എടുത്ത തുക തിരിച്ചടക്കാഞ്ഞതിനെ തുടർന്ന് ഭീമമായ തുകയായി.

തിരിച്ചടക്കാൻ കെ എഫ് സി ഉദ്യോഗസ്ഥർ നിരവധി അവസരങ്ങൾ നൽകിയിട്ടും കൂട്ടാക്കാത്തതിനാൽ ജപ്തി നടപടികൾക്കായി എത്തിയതായിരുന്നു കേരള ഫിനാൻസ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ. ഈ സമയം നിള പാലസ് ഉടമയായ സോമരാജന്റെ നേതൃത്വത്തിൽ പ്രതികൾ സംഘം ചേർന്ന് കെ എഫ് സി ഉദ്യോഗസ്ഥരെ തടയുകയും, ജപ്തി നടപടികൾ തടസ്സപ്പെടുത്തുകയും, ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന രേഖ നശിപ്പിക്കുകയും ചെയ്തു.

കെഎഫ്സി ഉദ്യോഗസ്ഥർ അറിയിച്ചതു പ്രകാരം കൊട്ടാരക്കര ഡിവൈഎസ്പി നാസറുദ്ദീൻ എഴുകോൺ ഇൻസ്പെക്ടർ ശിവപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തി രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും ഹോട്ടലുടമയുടെ നേതൃത്വത്തിലുള്ള സംഘം കൊട്ടാരക്കര ഡി വൈ എസ് പി നാസറുദീനെയും എഴുകോൺ സ്റ്റേഷൻഓഫീസർ ശിവപ്രകാശിനെയും കയ്യേറ്റം ചെയ്യുകയും ഇരുകൂട്ടരുടെയും ജോലി തടസ്സപ്പെടുത്തുകയും ചെയ്യ്തു.

പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും കേരള ഫിനാൻസ് കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കെതിരെ യും അതിക്രമം നടത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തു കേസിൽ പ്രതികളായ 1, എഴുകോൺ ചീരങ്കാവ് ഉല്ലാസ് ഭവനിൽ പരമു മകൻ 56 വയസ്സുള്ള സോമരാജൻ 2,കൊല്ലം ബീച്ച് റോഡ് കണ്ടോൺമെൻറ് സൗത്ത് വിശ്വമന്ദിരം വീട്ടിൽ യേശുദാസൻ മകൻ 45 വയസ്സുള്ള വിശ്വൻ 3,കൊല്ലം ബീച്ച് റോഡ് കന്റോൺമെന്റ് സൗത്ത് മോഹൻ മാൻഷൻ വീട്ടിൽ യേശുദാസൻ മകൻ 49 വയസ്സുള്ള വിനോദ് 4,കൊല്ലം തില്ലേരി നഗർ കെവിൻസ് വീട്ടിൽ യേശുദാസൻ മകൻ 56 വയസ്സുള്ള മാനുവൽ മോഹൻദാസ് 5, പവിത്രേശ്വരം ഋതുവർഷ വീട്ടിൽ ശിവദാസൻ മകൻ 56 വയസ്സുള്ള വിമലൻ 6, കൊറ്റംകര കേരളപുരം പ്രിൻസി ഭവനിൽ ദിവാകരൻ മകൻ 45 വയസ്സുള്ള ജയചന്ദ്രൻ എന്നിവരെ കൊട്ടാരക്കര ഡിവൈഎസ്പി നാസറുദ്ദീന്റെ നിർദേശപ്രകാരം എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.