കേരളത്തിനുള്ള കേന്ദ്രനികുതി വിഹിതം 1.943 ശതമാനമായി വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: കേരളത്തിനുള്ള കേന്ദ്രനികുതി വിഹിതം 1.943 ശതമാനമായി വെട്ടിക്കുറച്ചു. കഴിഞ്ഞ ബഡ്ജറ്റില്‍ കേന്ദ്ര നികുതിയുടെ 2.5 ശതമാനമാണ് കേരളത്തിന് അനുവദിച്ചിരുന്നത്. തുടര്‍ന്ന് കേരളത്തിന് 1164.41 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകുന്നതാണ്. 15236.64 കോടിയാണ് ഇക്കുറി കേന്ദ്രം അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ ബഡ്ജറ്റില്‍ 7872.37 കോടി രൂപ അനുവദിച്ചിരുന്നതില്‍ 1471.32 കോടി രൂപ പിന്നീട് വെട്ടിക്കുറച്ചിരുന്നു. അതേസമയം 15236.64 കോടിയാണ് ഇക്കുറി കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കേന്ദ്ര നികുതിയില്‍ 42 ശതമാനമായിരുന്നു നേരത്തെ സംസ്ഥാനങ്ങള്‍ക്ക് മാറ്റിവെച്ചിരുന്നത്. എന്നാല്‍ 15 -ാം ധനകമ്മിഷന്‍ ശുപാര്‍ശകള്‍ പ്രകാരം ഇത് 41 ശതമാനമായി വെട്ടിക്കുറയ്ക്കുകയായിരുന്നു.

എന്നാല്‍ ഗുജറാത്ത്, ഹിമാചല്‍ തുടങ്ങിയ ബി.ജെ.പി ഭരണ സംസ്ഥാനങ്ങളുടെ കേന്ദ്രനികുതി വിഹിതം വര്‍ദ്ധിച്ചിട്ടുണ്ട്. ഗുജറാത്തിന്റെ നികുതിവിഹിതം 3.084 ശതമാനമായിരുന്നത് 3.398 ശതമാനമായി ഉയര്‍ന്നു. 6214.37 കോടി രൂപ അധികമായി ലഭിക്കും. ഹിമാചലിന് 1588.04 കോടി രൂപ അധികമായി ലഭിക്കുന്നതാണ്. അതേസമയം ഏറെക്കാലമായി ആവശ്യപ്പെടുന്ന എയിംസ്, ശബരി റെയില്‍പാത, പാലക്കാട് കോച്ച് ഫാക്ടറി, അതിവേഗ റെയില്‍ തുടങ്ങിയ ആവശ്യങ്ങളൊന്നും തന്നെ പരിഗണിച്ചിരുന്നില്ല.

Comments are closed.